അബുദാബി: ഒറ്റ നറുക്കെടുപ്പില്‍ കോടീശ്വരനായ ഇന്ത്യക്കാരനെ കണ്ടാത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം (18 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിന് സ്വന്തമായത്.
എന്നാല്‍ ഇക്കാര്യം രവീന്ദ്രനെ അറിയിക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ വിളിച്ചെങ്കിലും വിഫലമായിരുന്നു ഫലം. ഒടുവില്‍ യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. എന്നാല്‍ രവീന്ദ്ര ഇപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി.
തുടര്‍ന്ന് ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞു. എന്നാല്‍ വിജയിയെ വിവരമറിയിക്കാന്‍ കാത്തിരിക്കുകയാണ് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഈ മാസം അവസാനത്തോടെയാണ് ഇയാള്‍ അബുദാബിയില്‍ എത്തുകയൊള്ളു. ഇതോടെയാണ് അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി ബിഗ് ടിക്കറ്റ് അധികൃതര്‍ വീഡിയോ ക്യാമ്പയിന്‍ തുടങ്ങിയത്.
Discussion about this post