അബുദാബി: ഇന്നലെ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. ഇപ്പോഴും പലയിടങ്ങളിലും മേഘാവൃതമായ കാലാവസ്ഥയാണ് ഉള്ളത്. രാജ്യത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി ആന്‍ഡ് സീസ്മോളജി നല്‍കിയിരിക്കുന്ന അറിയിപ്പ്.
മഴ ലഭിച്ചത് കൊണ്ടും ആകാശം മൂടിക്കെട്ടി നില്‍ക്കുന്നതു കൊണ്ടും രാജ്യത്ത് ചൂട് കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. യുഎഇയില്‍ കഴിഞ്ഞയാഴ്ച കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.
അടുത്ത മൂന്നു ദിവസങ്ങള്‍ കൂടി മഴ ലഭിക്കുമെന്നും പടിഞ്ഞാറന്‍ തീരപ്രദേശത്തും ദ്വീപുകളിലും രാത്രിയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ചൂട് കുറയാന്‍ സഹായിക്കുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി ആന്‍ഡ് സീസ്മോളജി അറിയിച്ചു.
Discussion about this post