റിയാദ്: മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സൗദിയില്‍ അറസ്റ്റിലായ നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി. കഴിഞ്ഞ ദിവസമായിരുന്നു മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ ഒരു വനിതയുള്‍പ്പെടെയുള്ള നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയത്.
ജിദ്ദയിലാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ശേഷം ജനറല്‍ കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതിയും ശരിവെച്ചു. ഇതോടെയാണ് ഈ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായ നാലുപേരും വലിയ രീതിയില്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിയായ വനിത നൈജീരിയന്‍ വംശജയാണ്. ഒരാള്‍ പാകിസ്താന് പൗരനും ബാക്കി രണ്ടു പേര് യമന്‍ വംശജരുമാണ്.
Discussion about this post