ജിദ്ദ: വ്യോമയാന രംഗത്ത് പുതുചരിത്രം കുറിച്ച് സൗദി. ഹോക് ജെറ്റ് വിമാനം പുറത്തിറക്കിയാണ് വ്യോമയാന രംഗത്ത് പുതു ചരിത്രം കുറിച്ചത്. സൗദിയിലെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഹോക് ജെറ്റ് വിമാനം ഇന്നലെ രാജ്യത്തിന് സമര്‍പ്പിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ ദഹ്റാന്‍ കിംഗ് അബ്ദുള്‍ അസീസ് എയര്‍ബെയ്സില്‍ നടന്ന ചടങ്ങിലാണ് ഹോക് ജെറ്റ് വിമാനം രാജ്യത്തിന് സമര്‍പ്പിച്ചത്.
ആഗോള വിദഗ്ധര്‍ക്ക് കീഴില്‍ പരിശീലനം ലഭിച്ച സ്വദേശി യുവാക്കളുടെ നേതൃത്വത്തില്‍ ഇതിനകം 22 ഹോക് എയര്‍ ക്രാഫ്റ്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രതിരോധ-വ്യോമയാന മേഖലയിലെ ലോകപ്രശസ്ത സ്ഥാപനമായ ബിഎഇ സിസ്റ്റംസിന്റെ സഹകരണത്തോടെ സൗദി-ബ്രിട്ടീഷ് ഡിഫന്‍സ് കോ-ഓപ്പറേഷന് പ്രോഗ്രാം ആണ് സ്വദേശി യുവാക്കളുടെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
ദേശിയ വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക- യുദ്ധ സാമഗ്രികള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നതിന് വിഷന്‍ 2030 വിഭാവന ചെയ്തിട്ടുള്ളത്.
Discussion about this post