റിയാദ്: വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിലൂടെ സൗദിയില്‍ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2017ല്‍ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം 14 ലക്ഷമാണെങ്കില്‍ സ്വദേശി വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയതോടെ സൗദിയില്‍ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തല്‍ കാര്യമായ കുറവ് രേഖപ്പെടുത്തി.
ഈ വര്‍ഷം 13 ലക്ഷം ഹൗസ് ഡ്രൈവര്റായാണ് കുറഞ്ഞത്. ഹൗസ് ഡ്രൈവര്‍മാരില്‍ 65 ശതമാനം പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതേസമയം വനിതകളായ 165 പേരും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കൂടുതല്‍ വനിതാ ഡ്രൈവിംഗ് സ്കൂളുകള്‍ വൈകാതെ തുടങ്ങുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കി.
2020 ഓടെ രാജ്യത്ത് 30 ലക്ഷം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Discussion about this post