ഉമ്മുല്‍ഖുവൈന്‍: അശ്രദ്ധ കൊണ്ടാണ് പല വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ അപകടമാണ് സമൂഹ മാധ്യമങ്ങള്‍ വൈറലാകുന്നത്.
ബ്രേക്കിന് പകരം തിടുക്കത്തില്‍ ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയ 70കാരന്‍ തൊട്ടടുത്തുണ്ടായിരുന്ന ഹോട്ടിലിനുള്ളിലേക്കാണ് കാര്‍ ഇടിച്ചുകയറ്റിയ വീഡിയോ ആണ് പ്രചരിക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പുറത്തിറങ്ങാനായി 70കാരന്‍ റിവേഴ്‌സ് ഗിയറിലേക്ക് മാറ്റാന്‍ മറന്നു.
തുടര്‍ന്ന് പിറകിലേക്കെടുക്കാന്‍ ഉദ്ദേശിച്ച കാര്‍ നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ചതോടെ ഇയാള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ബ്രേക്കിന് പകരം തിടുക്കത്തില്‍ ആക്‌സിലറേറ്ററിലാണ് കാല്‍ അമര്‍ത്തിയത്. ഇതോടെ വേഗത വര്‍ദ്ധിച്ച വാഹനം തൊട്ടടുത്തുള്ള റെസ്റ്റോറന്റിനുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
യുഎഇയിലെ അല്‍ ഇത്തിഹാദ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post