ദുബായ്: ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. യുഎഇയിലെ സ്കൂളുകള്‍ക്ക് അവധിയായതിനാന് വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തുടങ്ങുന്ന ത്ിരക്ക് ഏപ്രില്‍ രണ്ട് വരെ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണം. നേരത്തെ ചെക് ഇന്‍ ചെയ്യാനുള്ള മറ്റ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് വരുന്നവര്‍ നേരത്തെയിറങ്ങാന് ശ്രദ്ധിക്കണം.
അതേസമയം യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ന് വിമാനങ്ങള്‍ വൈകിയോടി. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചുവെന്ന് എമിറേറ്റ്സ് അധികൃതര്‍ ട്വീറ്റ് ചെയ്തു.
Discussion about this post