ദമാം: 2018 ലെ ആഗോള സൈബര്‍ സുരക്ഷ സൂചികയില്‍ പതിമൂന്നാമതും അറബ് മേഖലയില്‍ ഒന്നാം സ്ഥാനവും സൗദി അറേബ്യയ്ക്ക് സ്വന്തം. ആഗോള ടെലികോം പുറത്ത് വിട്ട സൂചികയിലാണ് ഇത് വ്യക്തമായത്. 175 രാജ്യങ്ങളില്‍ നിന്നാണ് സൗദി പതിമൂന്നാം സ്ഥനത്തെത്തിയത്.
ദേശീയ സൈബര്‍ സുരക്ഷാ അതോറിറ്റി സ്ഥാപിച്ച് രാജ്യത്തെ സൈബര്‍ ഇടങ്ങള്‍ സംരക്ഷിക്കുന്നതില്‍ അതിന്റെ പങ്ക് വഹിച്ചതിനുള്ള നേട്ടമാണിത്. 2016 ലെ ഇന്‍ഡക്സിനേക്കാള്‍ 33 പോയിന്റ് കൂടുതലാണ് ഇപ്രാവശ്യം. ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ രാജ്യത്തിന്റെ സൈബര്‍ സംരക്ഷണം വര്‍ധിപ്പിക്കുന്നതില്‍ എല്ലാ തലങ്ങളിലും ഇത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post