റിയാദ്: പ്രവാസികളും വിനോദസഞ്ചാരികളും ജാഗ്രതൈ. ഇനി സൗദി അറേബ്യയിലെ ജയിലിലാകാന്‍ നിങ്ങളുടെ വസ്ത്രധാരണത്തിലെ അശ്രദ്ധ തന്നെ ധാരാളമായിരിക്കും. സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ 5000 റിയാല്‍ പിഴ ലഭിക്കും.
സൗദിയുടെ പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം ശൂറാ കൗണ്‍സില്‍ പാസാക്കി.
പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിക്കലും ഈ നിയമത്തിലൂടെ സൗദി വിലക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു ഇരട്ടി തുക പിഴ ചുമത്താനാണ് നിയമം അനുശാസിക്കുന്നത്.
Discussion about this post