അബുദാബി: ഇടി മിന്നലേറ്റ് അമ്പതോളം പക്ഷികള്‍ ചത്തത് കാരണം ഉടമയ്ക്ക് നഷ്ടമായത് 40 കോടി രൂപ. അബുദാബിയിലെ അല്‍ ദഫ്ര ഏരിയയിലുള്ള ഫാമിലെ പക്ഷികളാണ് ഇടി മിന്നലേറ്റ് ചത്തത്. അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളാണ് ഇവ.
ഫാമിലെ പക്ഷികള്‍ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ളതാണെന്നും അവ വിലമതിക്കാനാവാത്തതാണെന്നും ഫാം ഉടമയായ ഖല്ഫാന് ബില്‍ ബുട്ടി അല്‍ ഖുബൈസി പറഞ്ഞു.
ഒരു പക്ഷിക്ക് തന്നെ ഇരുപത് കോടിയോളം രൂപ വിലയുള്ളതാണെന്നും ഫാം ഉടമയായ ഖുബൈസി കൂട്ടിച്ചേര്‍ത്തു. ഇടിമിന്നലിനെ തുടര്‍ന്ന് ഫാം പൂര്‍ണമായും നശിച്ചു.
Discussion about this post