ഷാര്‍ജ: ഷാജര്ജയില് അഞ്ചിടങ്ങളില്‍ പുതിയ റഡാറുകളും ക്യാമറകളും സ്ഥാപിച്ചതായി പോലീസ് അറിയിച്ചു. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റഡാറുകളും സ്മാര്‍ട്ട് ക്യാമറകളും സ്ഥാപിച്ചത്. ഇവിടങ്ങളില്‍ ഇതിന് പുറമേ കൂടുതല്‍ പോലീസ് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലാണ് റഡാറുകളും സ്മാര്‍ട്ട് ക്യാമറകളും സ്ഥാപിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അല്‍ ഇത്തിഹാദ് റോഡ്, ഷാര്‍ജ-അല്‍ ദാഇദ്, മലീഹ എന്നിവിടങ്ങളിലാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
2021 ഓടെ രാജ്യത്ത് വാഹനപകടങ്ങള്‍ ഇല്ലാതാക്കാനാണ് ലക്ഷ്യമെന്നും ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലെഫ് കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി വ്യക്തമാക്കി. അമിത വേഗത, ഡ്രൈവര്‍മാരുടെ ക്ഷീണം, ടയര്‍ പൊട്ടിത്തെറിക്കല് തുടങ്ങി കാരണങ്ങളാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കി.
Discussion about this post