ദുബായ്: ന്യൂഡിലാന്റിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് കൊല്ലപ്പെട്ടവരോട് ന്യൂസിലന്റ് സര്‍ക്കാര്‍ സമീപനത്തിന് ആദരവ് പ്രകടിപ്പിച്ച് യുഎഇ. ലേകത്തിനെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രം തെളിയിച്ചാണ് യുഎഇ ആദരവ് പ്രകടിപ്പിച്ചത്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ഇന്നലെ രാത്രി ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഇങ്ങനെ കുറിച്ചു.
New Zealand today fell silent in honour of the mosque attacks' martyrs. Thank you PM @jacindaardern and New Zealand for your sincere empathy and support that has won the respect of 1.5 billion Muslims after the terrorist attack that shook the Muslim community around the world. pic.twitter.com/9LDvH0ybhD
— HH Sheikh Mohammed (@HHShkMohd) March 22, 2019
‘മൗനത്തിലാണ്ട് ന്യൂസിലന്റ് മസ്ജിദ് ആക്രമണത്തിലെ രക്തസാക്ഷികളെ ആദരിച്ചിരിക്കുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ന്യൂസിലന്റിനും നന്ദി. നിങ്ങളുടെ ആത്മാര്‍ഥമായ അനുകമ്പയും പിന്തുണയും ഭീകരാക്രമണത്തില്‍ ഉലഞ്ഞുപോയ ലോകത്തെ 105 കോടി മുസ്ലിംകളുടെയും ആദരവ് നേടിയിരിക്കുന്നു’.
Discussion about this post