റിയാദ്: സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസയുടെ കാലാവധി നീട്ടാന്‍ അപേക്ഷ നല്കുമ്പോള് കാലാവധിയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്ട്ട്സ് (ജവാസാത്ത്) അധികൃതരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
എന്നാല്‍ ഹജ്ജ്, ഉംറ വിസയില്‍ വരുന്നവര്‍, നയതന്ത്ര വിസയുള്ളവര്‍, നയതന്ത്ര കാര്യാലയങ്ങളിലേക്ക് സന്ദര്‍ശനത്തിന് എത്തുന്നവര്‍, ഔദ്യോഗിക അതിഥികള്‍ തുടങ്ങിയ വിഭാഗങ്ങളെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post