കുവൈറ്റ്: കുവൈറ്റില്‍ വിമാന ടിക്കറ്റുകളുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കാന്‍ ഉത്തരവ്. നിലവില്‍ ഏപ്രില്‍ ഒന്ന് മുതലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരില്‍ നിന്ന്
അധിക ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനം ആയത്.
എയര്‍ പോര്‍ട്ട് പാസഞ്ചര്‍ സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ ടിക്കറ്റ് നിരക്കിന് പുറമെ എട്ട് കുവൈറ്റ് ദിനാര്‍ അധികം ഈടാക്കാനായിരുന്നു സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ ഉത്തരവ് മരവിപ്പിച്ച് കൊണ്ടാണ് വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാനാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ നിര്‍ദേശം.
65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നാടു കടത്തുന്നവര്‍ക്കും ഈ അധിക ചാര്‍ജ്ജ് ഒഴിവാക്കിയിരുന്നു. ഈ നിര്‍ദേശമാണ് വാണിജ്യമന്ത്രി മരവിപ്പിച്ചിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.
അതെസമയം ഡിജിസിഎ തീരുമാനം മരവിപ്പിച്ചതു വഴി ഖജനാവിന് വലിയ നഷ്ടമുണ്ടായെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഡിജിസിഎ നിര്‍ദേശം നടപ്പിലാക്കിയാല്‍ 60 മില്യന്‍ ദിനാറിന്റെ അധികവരുമാനം ഖജനാവിലുണ്ടാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്.
വാണിജ്യമന്ത്രിയുടെ ഉത്തരവ് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് വിമര്‍ശനം. ടിക്കറ്റ് ചാര്‍ജിന് പുറമെ 8 ദിനാര്‍ കൂടി അടക്കേണ്ടി വരുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി ഉണ്ടായേക്കും.
Discussion about this post