ഒമാന്‍: എത്യോപ്യയില്‍ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്ന് 157 മരിച്ച സാഹചര്യത്തില്‍ ഒമാന്‍ എയര്‍ലൈന്‍സ് 92 സര്‍വീസുകള്‍ റദ്ദാക്കുന്നു. യാത്രക്കാരുടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മാര്‍ച്ച് 30 വരെ ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കുന്നത്.
കോഴിക്കോട്, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഗോവ, ദുബായ്, ബഹ്റൈന്‍, സലാല, റിയാദ്, ദോഹ, അമ്മാന്, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്. മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് കമ്പനി യാത്രക്കാര്‍ക്കായി മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിവരങ്ങള്‍ക്കായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ഒമാര്‍ എയറിന് ബോയിങ് 737 മാക്സ് 8 നിരയിലെ അഞ്ച് വിമാനങ്ങളാണ് ഉള്ളത്. ഇതിനു പുറമെ 25 എണ്ണം കൂടി വാങ്ങാന്‍ ഒമാന്‍ എയര്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടായിരുന്നു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
Discussion about this post