അജ്മാന്‍: യുഎഇയില്‍ അനുമതി ഇല്ലാതെ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിക്ക് ജയില്‍ ശിക്ഷ. തൊഴിലുടമയുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീട്ടുജോലിക്കാരിയായിരുന്ന 29 കാരിയ്‌ക്കെതിരെയാണ് വീട്ടുടമസ്ഥന്‍ പരാതി നല്‍കിയത്.
തുടര്‍ന്നാണ് യുഎഇ കോടതി യുവതിയ്ക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം ഇവരെ നാടുകടത്തും. തൊഴിലുടമയുടെ അമ്മയുടെയും മകളുടെയും ഫോട്ടോയാണ് യുവതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
ഇതില്‍ പലരും അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അത് കൂടാതെ അനുമതിയില്ലാതെ തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോകളെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് യുവതിയെക്കെതിരെ പരാതിയുമായി ഉടമസ്ഥന്‍ രംഗത്ത് എത്തിയത്.
കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ എടുത്തുവെന്നും അവ ഫേസ്ബുക്കില്‍ യുവതി കോടതിയില്‍ സമ്മതിച്ചു. തൊഴിലുടമയുടെ ഭാര്യ വിദേശത്തായിരുന്ന സമയത്ത് അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് ചിത്രങ്ങളെടുത്തുവെന്നും യുവതി സമ്മതിച്ചു. ഇതോടെയാണ് യുവതിയെ കോടതി ആറ് മാസത്തേയ്ക്ക് ശിക്ഷ വിധിച്ചത്.