ദുബായ്: എത്യോപ്യയില്‍ 737 ബോയിങ് വിമാനം തകര്‍ന്ന് 157 പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഫ്ളൈ ദുബായ് ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കി. അലക്സാണ്ട്രിയ, ബാഗ്ദാദ്, ബഹ്റൈന്‍, ബകു, ബാസ്ര, ബെയ്റൂട്ട്, ഖോര്ട്ടും, കുവൈറ്റ്, മോസ്കോ, മസ്കറ്റ്, പ്രാഗ്, റിയാദ് തുടങ്ങി മിഡ്ല്‍ ഈസ്റ്റ്, യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഫ്ളൈ ദുബായ് റദ്ദാക്കിയിരിക്കുന്നത്.
ഈ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ദിവസവും 15 ഓളം വിമാനങ്ങളുടെ റദ്ദാക്കല്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീങ്ങുന്നതുവരെ ഈ തടസം യാാത്രക്കാര്‍ക്ക് നേരിടേണ്ടി വരുമെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ മാതൃകയിലുള്ള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ എയര്‍ സ്പേസില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന തടസം ഒഴിവാക്കാന്‍ വേണ്ടി തങ്ങള്‍ കഠിന ശ്രമത്തിലാണെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കി. ഫ്ളൈ ദുബായിയുടെ വിമാന സര്‍വീസുകളുടെ മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പതിമൂന്ന് ബോയിങ് 737 വിമാനങ്ങളാണ് ഫ്ളൈ ദുബായ് റദ്ദാക്കിയിരിക്കുന്നത്.
Discussion about this post