യുഎഇയില്‍ 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ അംഗീകാരം

നിക്ഷേപകര്‍ക്കൊപ്പം ശാസ്ത്ര, സാങ്കേതിക, മെഡിക്കല്‍, ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് 10 വര്‍ഷ വിസ ലഭിക്കുന്നത്

അബുദാബി: യുഎഇയില്‍ ഇനി 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാം. തിങ്കളാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റാണാണ് ഇത് സംബന്ധിച്ച് അംഗീകാരം നല്‍കിയത്. യുഎഇയില്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ക്കും ആണ് 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്നത്.

ഇതിനോടകം തന്നെ 20 പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കൊപ്പം ശാസ്ത്ര, സാങ്കേതിക, മെഡിക്കല്‍, ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് 10 വര്‍ഷ വിസ ലഭിക്കുന്നത്. യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ നല്‍കും. അതേസമയം മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തേക്കും വിസ അനുവദിക്കാനാണ് തീരുമാനം.

Exit mobile version