അബുദാബി: യുഎഇയില്‍ 40 കിലോ മയക്കുമരുന്നുമായി രണ്ട് ഏഷ്യന്‍ പൗരന്മാര്‍ പിടിയില്‍. മുസഫ ഇന്റസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ കാറില്‍ നിന്നാണ് അബുദാബി പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അബുദാബിയിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇവര്‍ പലയിടങ്ങളിലായി ഇത് വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളുടെ താമസ സ്ഥലവും പോകുന്ന സ്ഥലങ്ങളും നിരീക്ഷിച്ച ശേഷമാണ് ഇവരെ പിടികൂടിയതെന്ന് അബുദാബി പോലീസ് ഡ്രഗ് കണ്‍ട്രോള്‍ സെക്ഷന്‍ ഡയറക്ടറേറ്റ് മേധാവി കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹ്‌രി പറഞ്ഞു. എമിറേറ്റിലെ പല മേഖലകളിലും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇവരുടെ കാറില്‍ സ്യൂട്ട് കേസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
Discussion about this post