കുവൈറ്റ് സിറ്റി: ലഹരി മരുന്നുകളുടെ അമിത ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 115 പേര് മരിച്ചതായി കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ അമ്പത് പേര് സ്വദേശികളും മറ്റുള്ളവര്‍ വിദേശികളുമാണ്. ലഹരിക്കായി ഏറ്റവും അധികം പേര് ഉപയോഗിച്ചത് മോര്‍ഫിനാണ്.
മരിച്ചവരില്‍ 109 പുരുഷന്മാരും ആറ് സ്ത്രീകളുമാണ് ഉള്ളത്. മരണപ്പെട്ടവരില്‍ കൂടുതലും 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ്.
Discussion about this post