ദുബായ്: പ്രവാസികള്‍ക്ക് ആശ്വായമായി യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേയ്ക്കു കൂടി നീട്ടി. ഡിസംബര്‍ ഒന്നു വരെയാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്. മൂന്ന് മാസത്തേക്കുള്ള പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെയാണ് വീണ്ടും കാലാവധി നീട്ടിയത്. ഈ തീരുമാനം പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തീരുമാനം ഗുണം ചെയ്യുന്നതാണ്.
നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ, താമസം നിയമവിധേയമാക്കി രാജ്യത്തു തുടരാനോ ഉള്ള അവസരമാണു പൊതുമാപ്പ് നല്‍കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
Discussion about this post