അബുദാബി: അബുദാബിയില്‍ കാമുകി ആത്മഹത്യ ചെയ്ത കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന 26 കാരനായ പ്രവാസിയ്ക്ക് ശിക്ഷയില്‍ ഇളവ്. യുവാവിന്റെ അപ്പീലിലാണ് കോടതി മൂന്ന് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു.
അമിതമായി മയക്ക് മരുന്ന് കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സൂപ്പര്‍വൈസറായിരുന്ന യുവതിയുമായി പ്രതി പ്രണയത്തില്‍ ആയി. ഏറെ നാളുകള്‍ക്ക് ശേഷം പ്രതി ബന്ധം തുടരാനാവില്ലെന്ന് പറഞ്ഞ് യുവതിക്ക് ഇ-മെയില്‍ അയക്കുകയായിരുന്നു.
എന്നാല്‍ തനിക്ക് യുവാവിനെ പിരിയാനാവില്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യ ചെയ്തത്. കാമുകിക്ക് നേരത്തെ മയക്കുമരുന്ന് കൈമാറിയത് ഇയാളാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് നേരത്തെ കാമുകിക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നെന്നും കണ്ടത്തി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകകടത്തും.
Discussion about this post