പരിഷ്‌കരണത്തില്‍ ഉറച്ച് സൗദി; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി വിസയില്ലാതെ സന്ദര്‍ശിക്കാം!

റിയാദ്: സൗദിയിലെ സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ പരിഷ്‌കരണ പദ്ധതികള്‍ക്ക് പുതിയ മാനം കൈവരുന്നു. ഇനി വിസയില്ലാതെ തന്നെ രാജ്യത്തെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദേശികള്‍ക്ക് അനുവാദം നല്‍കാന്‍ ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ ഏതാനും ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വിസ ഇല്ലാതെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നത്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതേയോ ഓണ്‍ അറൈവല്‍ വിസ കരസ്ഥമാക്കിയോ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കും.

ഇലക്ട്രോണിക് വിസ സംവിധാനം വഴി ഒമ്പതിനായിരത്തോളം ടൂറിസ്റ്റ് വിസകള്‍ ഈയടുത്ത് സൗദി അനുവദിച്ചിരുന്നു. പതിനാല് ദിവസത്തെ കാലാവധിയുള്ള വിസയ്ക്ക് അറുനൂറ്റി നാല്‍പത് റിയാലായിരുന്നു ഈടാക്കിയിരുന്നത്. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ സൗദി നടപ്പിലാക്കുന്നുണ്ട്. റിയാദിലെ ഖിദ്ധിയാ മെഗാ ടൂറിസം പദ്ധതി 2022ല്‍ പൂര്‍ത്തിയാകും.

Exit mobile version