അബുദാബി: യുഎഇയില്‍ ഇനിമുതല്‍ ദേശീയ അവധി ദിനങ്ങള്‍ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഇനി തുല്യമായിരിക്കും. കഴിഞ്ഞ ദിവസമാണ് യുഎഇ മന്ത്രിസഭ കഴിഞ്ഞ ദിവസം ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. അതോടൊപ്പം 2019-20 വര്‍ഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.
പൊതുമേഖലയും സ്വകാര്യ മേഖലയും ദേശീയ സാമ്പത്തിക വ്യവസ്ഥയെ ഒരുപോലെ സഹായിക്കുന്നു. അതിനാല്‍ രണ്ട് മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വദേശികളെ കൂടുതല്‍ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനം കൊക്കൊണ്ടിരിക്കുന്നത്.
2019 ലെ അവധി ദിനങ്ങള്‍
1. ഈദുല്‍ ഫിത്വര്‍ (അറബി മാസം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ)
2. അറഫ ദിനം (അറബി മാസം ദുല്‍ഹദജ്ജ് 9)
3. ഈദുല്‍ അദ്ഹ (അറബി മാസം ദുല്‍ഹജ്ജ് (10 മുതല്‍ 12 വരെ)
4. ഹിജ്‌റ പുതുവര്‍ഷം (അറബി മാസം മുഹറം 1)
5. സ്മരണ ദിനം (ഡിസംബര്‍ 1)
6. ദേശീയ ദിനം (ഡിസംബര്‍ 2 മുതല്‍ 3 വരെ)
2020ലെ പൊതു അവധി ദിനങ്ങള്‍
1. പുതുവര്‍ഷാരംഭം (ജനുവരി 1)
2. ഈദുല്‍ ഫിത്വര്‍ (അറബി മാസം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ)
3. അറഫ ദിനം (അറബി മാസം ദുല്‍ഹദജ്ജ് 9)
4. ഈദുല്‍ അദ്ഹ (അറബി മാസം ദുല്‍ഹജ്ജ് (10 മുതല്‍ 12 വരെ)
5. ഹിജ്‌റ പുതുവര്‍ഷം (അറബി മാസം മുഹറം 1)
6. സ്മരണ ദിനം (ഡിസംബര്‍ 1)
7. ദേശീയ ദിനം (ഡിസംബര്‍ 2 മുതല്‍ 3 വരെ)
Discussion about this post