സൗദി: സൗദിയില്‍ ആദ്യമായി സംഗീത വിദ്യാലയം ആരംഭിക്കാന്‍ അംഗീകാരം. റിയാദ് ആസ്ഥാനമായ സ്ഥാപനത്തില്‍ സംഗീതം അഭ്യസിക്കാനം അവസരമുണ്ടാകും. സ്ഥാപനത്തിനുള്ള ലൈസന്‍സ് സൗദി സാംസ്കാരിക ജനറല്‍ അതോറിറ്റി അനുവദിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അല്‍ഷെയ്ഖ് പറഞ്ഞു.
അന്തരിച്ച പ്രശസ്ത അറബ് ഗായകന് അബൂബക്കര്‍ സാലിമിന്റെ സ്മരണാര്‍ത്ഥമാണ് സ്ഥാപനം വരികയെന്നും തുര്‍കി അല്‍ശൈഖ് പറഞ്ഞു. ആധുനിക അറബ് സംഗീതത്തിലെ പ്രമുഖരില്‍ പലരും അബൂബക്കറിന്റെ ശിഷ്യരാണ്. റിയാദില്‍ ആദ്യമായി ഹോളോഗ്രാം സംവിധാനത്തില്‍ സംഗീതമവതരിപ്പിച്ച ഗായകന് കൂടിയാണ് അബൂബക്കര്‍.
1960ന് ശേഷം സൗദിയിലെത്തിയ അബൂബക്കര്‍ തന്റെ ജീവിതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംഗീതത്തിന് വേണ്ടിയാണ് മാറ്റി വെച്ചത്. ജിദ്ദയില്‍ വെച്ച് നടന്ന സംഗീത നിശയില്‍ വെച്ചാണ് അദ്ദേഹം രോഗ ബാധിതനാകുന്നത്. തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അദ്ദേഹം മരണപ്പെട്ടു. സൗദിയുടെ സാമൂഹിക സാംസ്കാരിക മേഖലയുടെ ചരിത്രത്തില്‍ പുതിയൊരു ചുവടുവെപ്പായിരിക്കും സംഗീത വിദ്യാലയം
Discussion about this post