റാസല്‍ഖൈമ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ 19 മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. കുട്ടിയ്ക്ക് ബോധം തെളിഞ്ഞെന്നും പരിക്കുകള്‍ ഭേദമായി വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞമാസം 17നായിരുന്നു സംഭവം.
ഒന്നര വയസുകാരിയായ കുട്ടി ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. ജനലിന് അടുത്തായി സോഫയുണ്ടായിരുന്നു. കുട്ടി അതില്‍ കയറുകയായിരുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങുന്ന കുട്ടിയെക്കണ്ട് അമ്മ ഓടിയെത്തിയെങ്കിലും താഴേക്ക് വീഴുകയായിരുന്നു.
നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന് ഗ്ലാസിലേക്കാണ് കുട്ടി വീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കും വിധേയമാക്കി. ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ്
Discussion about this post