ദുബായ്: ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്ക് വ്യോമഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വിമാനങ്ങളില്‍ പാകിസ്താനിലേക്ക് പോകാനുള്ള ടിക്കറ്റുകള്‍ ലഭ്യമല്ല. പാകിസ്താനിലേക്ക് പോകാനുള്ള യാത്രക്കാരുടെ വന്‍ തിരക്കാണ് കാരണം.
ഫെബ്രുവരി 27ന് ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്ക് വ്യോഗതാഗതം റദ്ദാക്കിയതോടെ യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. വലിയ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ യാത്രക്കാരെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വിമാന കമ്പനികള്‍ അറിച്ചു.
മാര്‍ച്ച് നാല് മുതല്‍ ലാഹോറിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു. ദുബായ്-ലാഹോര്‍ സെക്ടറില്‍ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ മാര്‍ച്ച് 10 വരെ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇസ്ലാമാബാദ്, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് സര്‍വീസുകളുള്ളത്.
Discussion about this post