‘ഇത് എന്റെ അവസാന രാത്രിയാണെങ്കില്‍…’ പറഞ്ഞ് തീരും മുന്‍പേ വേദിയില്‍ ഞെട്ടിക്കുന്ന മിന്നലോടുകൂടി ഇടിമുഴക്കം! ഇഷ്ട ഭരണാധികാരിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനയോടെ യുഎഇ

അദ്ദേഹം തലയുയര്‍ത്തി ആകാശത്തേയ്ക്ക് ഒന്നു നോക്കിയ ശേഷം പ്രസംഗം അവസാനിപ്പിച്ച് സീറ്റിലേയ്ക്ക് ചെന്നിരുന്നു.

അബുദാബി: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിന്റെ പ്രസംഗമാണ്. സംസാരിച്ച് പൂര്‍ത്തിയാക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന ഇടിമിന്നലോടു കൂടി ഇടമുഴങ്ങുകയായിരുന്നു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഷാര്‍ജ യൂണിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. പ്രസംഗം ഉപസംഹരിക്കവെ അദ്ദേഹം പറഞ്ഞു: ‘എല്ലാ ദിവസവും രാത്രി ഉറങ്ങും മുന്‍പുള്ള എന്റെ പ്രാര്‍ഥനയില്‍ ഞാന്‍ ഈ രാജ്യത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും നന്മ വരുത്തണേ എന്ന് പ്രാര്‍ഥിക്കാറുണ്ട്. ഇതെന്റെ അവസാന രാത്രിയാണെങ്കില്‍ എന്റെ നാടിന് ദൈവഭയമുള്ള ഒരു ഭരണാധികാരിയെ നല്‍കണേ എന്നും പ്രാര്‍ത്ഥിക്കും.’ ഭരണാധികാരി പറഞ്ഞു.

ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോഴേയ്ക്കും രംഗത്തിന് നാടകീയത പകര്‍ന്ന് മിന്നലോടുകൂടി ശക്തമായി ഇടി വെട്ടിയത്. അദ്ദേഹം തലയുയര്‍ത്തി ആകാശത്തേയ്ക്ക് ഒന്നു നോക്കിയ ശേഷം പ്രസംഗം അവസാനിപ്പിച്ച് സീറ്റിലേയ്ക്ക് ചെന്നിരുന്നു. തങ്ങളുടെ പ്രിയ ഭരണാധികാരിക്ക് ദീര്‍ഘായുസ്സ് നേരുകയായിരുന്നു സദസും യുഎഇ ജനതയും.

Exit mobile version