മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം മാത്രം 574 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അറസ്റ്റ്. മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായവരില്‍ 80 പേരും. കാര്‍ വാഷ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 45 പേരും അറസ്റ്റിലായി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.