സൗദി: ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി സൗദിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് രാജ്യത്തിനകത്ത് തന്നെ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി സൗദി പ്രതിരോധ മന്ത്രാലയം. ഇതിനായി പ്രാദേശിക കമ്പനികളുനായി പങ്കാളിത്തം ഉറപ്പാകുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിച്ചു.
രാജ്യത്തെ സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ പാലിക്കുന്ന വിദേശ നിക്ഷേപകരുമായി മാത്രമേ കരാറുണ്ടാക്കുകയുള്ളുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികാവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സൗദിക്കുള്ളത്.
അന്താരാഷ്ട്ര നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഫാക്ടറികള്‍ രാജ്യത്തുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ അതിയ്യ അല്‍ മല്‍ക്കി പറഞ്ഞു. നിലവില്‍ രണ്ട് ശതമാനം ആയുധങ്ങളാണ് സൗദിയില്‍ നിര്‍മ്മിക്കുന്നത്.