റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴില്‍ കരാര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് ഒന്നുമുതല്‍ അമ്പതുവരെ ജീവനക്കാരുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം മൂന്നാം പാദം മുതല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം അറിച്ചു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരുടെയും കരാറുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.
എന്നാല്‍ പഴയ തൊഴിലാളികളുടെ കരാറുകള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചു ഘട്ടം ഘട്ടമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പതിനേഴു ലക്ഷത്തിലേറെ സ്വദേശികളും 85 ലക്ഷത്തോളം വിദേശികളും ജോലിചെയ്യുന്നതായാണ് കണക്ക്.
ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അറിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
Discussion about this post