ദുബായ്: ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്റെ കൂറ്റന്‍ മണല്‍ ചിത്രം. മാനവികതയുടെ അമീര്‍ എന്ന് പേരിലാണ് മണല്‍ച്ചിത്രം തയ്യാറാക്കിയത്. ലോകത്തിലെ എറ്റവും വലിയ മണല്ച്ചിത്രമാണിത്.
ദുബായിയിലെ അല്‍ഖുദ്റ ലേക് പ്രദേശത്തെ മരുഭൂമിയിലാണ് മണല്‍ച്ചിത്രം തയ്യാറാക്കിയിട്ടുള്ളത്. കുവൈറ്റ് ദേശീയ വിമോചന ദിനാഘോഷം നടത്തുന്ന പശ്ചാത്തലത്തിലാണ് ചിത്രം തയാറാക്കിയത്. 15,800 ചതുരശ്രമീറ്ററിലുളള്ള ചിത്രം പൂര്‍ത്തിയാക്കാന്‍ 2400 മണിക്കൂറെടുത്തു എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
ചിത്രത്തിന്റെ വീഡിയോ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
Discussion about this post