റിയാദ്: സൗദിയിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് മൂന്നുമാസം തുടര്‍ച്ചയായോ ഇടവിട്ട മാസങ്ങളിലോ വേതനം നല്‍കാതിരിക്കുക, ഗാര്‍ഹിക വിസയില്‍ എത്തുന്നവര്‍ വിമാനത്താവളങ്ങളിലോ അഭയകേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസത്തിനകം തൊഴിലുടമ സ്വീകരിക്കാതിരിക്കുക, നിശ്ചിത സമയത്തിനകം തൊഴിലുടമ ഇഖാമ നല്‍കാതിരിക്കുക, സ്പോണ്‍സര്‍ഷിപ്പ് മാറാതെ മറ്റു വീടുകളില്‍ ജോലിയ്ക്കു അയയ്ക്കുക, അന്യായമായി ഒളിച്ചോടിയതായി പരാതിപ്പെടുക തുടങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാനാകും എന്നും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post