ദുബായ്: യുഎഇയില്‍ കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിയും മണല്‍കാറ്റും ദൂരക്കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ തുറസായ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1500 മീറ്ററില്‍ താഴെ ആവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 46 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വൈകുന്നേരം ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് രാവിലെ യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. ചില പ്രദേശങ്ങള്‍ ഇപ്പോഴും മേഘാവൃതമായി തുടരുകയാണ്. ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏഴടി വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Discussion about this post