മസ്കറ്റ്: മസ്ക്കറ്റില്‍ നടക്കുന്ന 24-മത് അന്താരാഷ്ട്ര പുസ്തകമേള മാര്‍ച്ച് രണ്ടിന് അവസാനിക്കും. ആയിരത്തോളം പവലിയനുകളുള്ള മേളയില്‍ മലയാള പുസ്തകങ്ങക്കും പ്രത്യേക ഇടമുണ്ട്. അഞ്ച് ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ഇവയില്‍ 35 ശതമാനവും പുതിയ പ്രസിദ്ധികരണങ്ങളാണ്. ഒമാനില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 37 ഔദ്യോഗിക എജന്‍സികളും ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളും മേളയില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
പുസ്തക പ്രദര്‍ശനത്തിനായി ഒരുക്കുന്ന മേളയില്‍ 70ഓളം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശന സമയം.
24th muscut international book festival
Discussion about this post