സൗദി: ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്ക്ക് ഇലക്ട്രോണിക് വിസ സമ്പ്രദായം ഉടന്‍ നടപ്പിലാക്കും.
നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനത്തിന് തുടക്കമാവുന്നത്.
സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഉണ്ടായ ധാരണ പ്രകാരമാണ് പുതിയ നടപടി. നിലവില്‍ 150ലധികം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്.
സൗദി അറേബ്യക്കും ഇലക്ട്രോണിക് വിസ സംവിധാനം അനുവദിക്കുന്നതോടെ നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം ഇന്ത്യ അവസാനിപ്പിക്കും.
കഴിഞ്ഞയാഴ്ചയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ഇലക്ട്രോണിക് വിസ സംവിധാനത്തെ കുറിച്ച് ധാരണയിലെത്തിയിരുന്നു.
Discussion about this post