അബുദാബി: കെട്ടിട നിര്‍മാണ സ്ഥലത്ത് ക്രെയിന്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മരിച്ചത് ഏഷ്യക്കാരനാണെന്ന് പോലീസ് അറിയിച്ചു. അല്‍ റഹ ബീച്ചിന് സമീപത്താണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്റഖ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ പോലീസ് പെട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി. അതേസമയം നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post