ദുബായ്: ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം റാഞ്ചാന്‍ ശ്രമം. തുടര്‍ന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ബിജി 147 എന്ന വിമാനം ചിറ്റഗോങ് ഷാ അമാനത്ത് വിമാനത്താവളത്തില്‍ വൈകീട്ടോടെയാണ് അടിയന്തരമായി ഇറക്കിയത്. വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റില്‍ നിന്ന് ലഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post