അമേരിക്കയിലെ സൗദി അംബാസഡര്‍ ഉപപ്രതിരോധ മന്ത്രി സ്ഥാനങ്ങളില്‍ പുതിയ നിയമനം

സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവി റീമ ബിന്‍ത് ബന്‍ദറിനെ അമേരിക്കന്‍ അംബാസഡറായും നിയമിച്ചു

അമേരിക്ക: അമേരിക്കയിലെ സൗദി അംബാസഡര്‍ സൗദി ഉപപ്രതിരോധ മന്ത്രി സ്ഥാനങ്ങളില്‍ പുതിയ നിയമനം. സല്‍മാന്‍ രാജാവിന്റെ അഭാവത്തില്‍ കിരീടാവകാശി മുഹമ്മ്ദ് ബിന്‍ സല്‍മാന്റേതാണ് രാജ വിജ്ഞാപനം.

അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാനെ സൗദി ഉപപ്രതിരോധ മന്ത്രിയായി നിയമിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനാണ് ഖാലിദ്. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവി റീമ ബിന്‍ത് ബന്‍ദറിനെ അമേരിക്കന്‍ അംബാസഡറായും നിയമിച്ചു.

മുന്‍ സൗദി അംബാസഡറായിരുന്ന അമീര്‍ ബന്‍ദര്‍ ബിന്‍ സുല്‍ത്താന്റെ മകളാണ് റീമ ബന്‍ദര്‍. അമേരിക്കയില്‍ നിന്ന് മ്യൂസിയോളജിയില്‍ ബിരുദം നേടിയ റീമ സൗദിയില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയായ വനിത കൂടിയാണ്. സൗദിയുടെ ആദ്യ വനിതാ അംബാസഡര്‍ ആണ് റീമ.

Exit mobile version