ഒമാന്‍: ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിപ്പ്. ഒമാനിലെ വടക്കന്‍ വിലായത്തുകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. തുടര്‍ന്നള്ള ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണം മുന്നറിപ്പ് നല്കി. തലസ്ഥാന നഗരമായ മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലും നേരിയ മഴ പെയ്തു.
വടക്കന്‍ മേഖലയില്‍ മഴ ലഭിക്കുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ ശര്‍ഖിയ്യ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post