ജിദ്ദ: സൗദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍. മോചനത്തിനാവശ്യമായ നടപടികള്‍ അടുത്ത ദിവസം നടക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
1500ലേറെ ഇന്ത്യക്കാര്‍ സൗദിയിലെ വിവിധ ജയിലുകളില്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ നിസാര കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 850 പേരെ ഉടന്‍ മോചിപ്പിക്കുമെന്നാണ് സൂചന.
അതേസമയം, കിരീടാവകാശിയുടെ പാകിസ്താന് സന്ദര്‍ശന വേളയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സൗദി ജയിലുകളില്‍ കഴിയുന്ന പാക് തടവുകാരെ വിട്ടയച്ച് തുടങ്ങി.
Discussion about this post