സൗദി: സൗദി-ബഹ്റൈന്‍ കോസ് വേ വഴി മദ്യം കടത്തിയ മലയാളികള്‍ പിടിയില്‍. ഏജന്റുമാര്‍ നാട്ടില്‍ നിന്നും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു റിക്രൂട്ട് ചെയ്യുന്നവരാണ് കെണിയില്‍പ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിലായ മലയാളികളുടെ എണ്ണം ആറായി. ദമ്മാമില്‍ നിന്നും ബഹ്റൈനിലേക്ക് ടാക്സി സര്‍വീസ് നടത്തിവന്നിരുന്ന മലയാളികളാണ് പിടിക്കപ്പെട്ടവരില്‍ പലരും. കുടുംബങ്ങളെ മറയാക്കി പരിശോധനയില്‍ നിന്നും ഇളവ് പ്രതീക്ഷിച്ചാണ് ഏജന്റുമാര്‍ കുടുംബവുമായി സഞ്ചരിക്കുന്നവരെ വലയില്‍പ്പെടുത്തുന്നത്.
എറണാകുളം സ്വദേശികളായ മലയാളി കുടുംബമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സമാനമായ കേസില്‍ കഴിഞ്ഞ ദിവസം തിരൂര്‍ സ്വദേശിയും പിടിയിലായി. പിടിക്കപ്പെട്ടവരുടെ മോചനത്തിനെന്ന പേരില്‍ ഒരു ഏജന്റ് ബന്ധുക്കളില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയതായും കുടുംബം ആരോപിക്കുന്നു.
അതേസമയം മദ്യകടത്തിനും ലഹരി ഉപയോഗത്തിനും കര്‍ശനമായ ശിക്ഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി. പിടിക്കപ്പെടുന്നവര്‍ കോടതി നല്കുന്ന ശിക്ഷാ വിധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടുകയാണ് ചെയ്യുക.
Discussion about this post