അബുദാബി: അബുദാബിയില്‍ ഭക്ഷണം വാങ്ങിവരാന്‍ മറന്നതിന്റെ പേരില്‍ വിവാഹമോചനം തേടി ഭാര്യ.
യുഎഇയിലെ പ്രമുഖ പത്രമായ അല്‍ ബയാന്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീട്ടില്‍ ഭാര്യയെ തനിച്ചാക്കി ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയി.
തിരികെ വരുമ്പോള്‍ ബര്‍ഗര്‍ വാങ്ങി വരണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തിയ ഭര്‍ത്താവ് ഭാര്യയുടെ ഭക്ഷണം വാങ്ങാന്‍ മറന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുകയും ഭാര്യ വീടുവിട്ടുപോവുകയും ചെയ്തു.
അതിന് പിന്നാലെയാണ് ഭാര്യ വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ യുഎഇയില്‍ ശാരീരിക ഉപദ്രവം പോലുള്ള ഗുരുതരമായ സ്ഥിതികള്‍ ഉണ്ടെങ്കില്‍ മാത്രമേ വിവാഹ മോചനം ളഭിക്കുകയൊള്ളു. അല്ലാത്ത സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനായി പ്രത്യേക ജഡ്ജിക്ക് മുന്നിലേക്ക് മാറ്റുകയാണ് രീതി.
അതേ സമയം യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാനുള്ള വിദ്യാഭ്യാസം യുവ ദമ്പതികള്‍ക്ക് നല്‍കേണ്ടത് അത്യാവിശ്യമാണെന്ന് യുഎഇയിലെ അഭിഭാഷകനായ ഹസന് അല്‍ മര്‍സൂഖി പറഞ്ഞു. നിസാരമായ കാര്യങ്ങളുടെ പേരില്‍ വിവാഹമോചനം തേടി കോടതിയെ സമീപിക്കുന്നത് കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Discussion about this post