സൗദിയില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ മലയാളിക്ക് നേരെ ആക്രമണം

സിസ്ട്രിബ്യൂഷന്‍ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശിക്കാണ് ആക്രമണമുണ്ടായതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്

സൗദി: സൗദിയില്‍ മലയാളിക്ക് നേരെ ആക്രമണം. പത്രം വിതരണം ചെയ്യുന്നതിനിടെയാണ് മലയാളിക്ക് നേരെ ആക്രമണം ഉണ്ടായത്. സിസ്ട്രിബ്യൂഷന്‍ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശിക്കാണ് ആക്രമണമുണ്ടായതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

കടകളില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി സംഘം കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടു. അതെസമയം പണം നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറിയ ശേഷം കൈയില്‍ പണമില്ലെന്നും മുറിയിലാണെന്നും മലയാളി പറഞ്ഞു. തുടര്‍ന്ന അക്രമി സംഘം വാഹനത്തില്‍ പരിശോധനയും നടത്തി.

Exit mobile version