സൗദി: സൗദിയുടെ ചെങ്കടല്‍ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ചെങ്കടല്‍ പദ്ധതിയുടെ ഭാഗമായി
അന്‍പത്തിയേഴായിരം തൊഴില്‍ സാധ്യതകളാണ് രാജ്യത്ത് ലഭ്യമാകുക. ഇതിന്റെ ആദ്യ ഘട്ടം 2022 ല്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കടലിലും കരയിലുമായി മൂവായിരത്തി എണ്ണൂറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ടൂറിസം സിറ്റി സ്ഥാപിക്കുക. ലക്ഷ്വറി ഹോട്ടലുകളും റിസോര്‍ട്ടുകളും അടങ്ങുന്നതാണ് പദ്ധതി. ചെങ്കടലില്‍ ഇരുപത്തിരണ്ട് ദ്വീപുകള്‍ നിര്‍മ്മിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷം ഒരു മില്യണ്‍ ലക്ഷ്വറി ടൂറിസ്റ്റുകളെയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇത് വഴി രാജ്യത്തിന് ജി.ഡി.പി ഇനത്തില്‍ വര്‍ഷം 5.86 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.
Discussion about this post