ദുബായ്: മെട്രോ സ്റ്റേഷനില്‍ വെച്ച് പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച ഇന്ത്യന്‍ പൗരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 32കാരനായ ഇയാള്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ ശിക്ഷ അനുഭവിച്ച ശേഷം നിര്‍മ്മാണ തൊഴിലാളിയായ ഇയാളെ നാടുകടത്തും.
ദുബായിലെ ഒരു മെട്രോ സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയ ഉപദ്രവിച്ചുവെന്നാണ് കേസ്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന് പ്രതി സമ്മതിച്ചു.
Discussion about this post