ഷാര്‍ജ: യുഎഇയില്‍ പലയിടത്തും ഞായറാഴ്ച രാവിലെ കനത്ത മഴയും ഇടിമിന്നലുമുണ്ടായെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിക്ക് പുറമെ അല്‍ഐന്‍, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ കനത്ത മഴ പെയ്തു.
الإمارات: البروق حاليا على سويحان شرق ابوظبي #مركز_العاصفة pic.twitter.com/lMkZXhs8yi
— مركز العاصفة (@Storm_centre) February 16, 2019
അതേസമയം, കാലാവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് വാഹനം ഓടിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ദുബായ് പോലീസും അബുദാബി പോലീസും മുന്നറിയിപ്പ് നല്‍കി.
അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും മഴയും പൊടിക്കാറ്റും വിവിധ ഭാഗങ്ങളില്‍ കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
Discussion about this post