അബുദാബി : ലൂവര്‍ അബുദാബി ഡച്ച് ചിത്രകലയിലെ പ്രതിഭാശാലികളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നു. നാളെ മുതല്‍ മെയ് 18 വരെ ഡച്ച് മാസ്റ്റര്‍മാരായ റെംബ്രാന്‍ഡ്, വെര്‍മീര്‍ എന്നിവരുടെ പെയിന്റിങ്ങുകളും ചിത്രകലയില്‍ ഡച്ച് സുവര്‍ണകാലഘട്ടത്തിലെ മാസ്റ്റര്പീസുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ലെഡ്ഡന്സ് കലക്ഷന്‍, ഫ്രാന്‍സിലെ ലൂവര്‍ മ്യുസിയം, ഫ്രാന്‍സ് മ്യൂസിയം ഏജന്‍സി എന്നിവയുമായി ചേര്‍ന്നാണ് ലൂവര്‍ അബുദാബി ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. റെംബ്രാന്‍ഡിന്റെ 16 പെയിന്റിങ്ങുകള്‍ ഉള്‍പ്പെടെ മൊത്തം 95 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.
Discussion about this post