ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മക്കയിലെ വിശുദ്ധ ഹറമിലെത്തി. വിശുദ്ധ കഅ്ബയില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രാര്‍ഥന നടത്തി.
മക്കയില്‍ നടക്കുന്ന വികസന പദ്ധതികള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മുഹമ്മദ് സല്മാന് രാജകുമാരന്റെ മക്ക സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ നിരവധിപേര്‍ സോഷൃല് മീഡിയകളില്‍ പങ്കുവെച്ചു.
വിശുദ്ധ കഅബയുടെ മുകളില്‍ കയറി ഹറം പള്ളിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വീക്ഷിച്ചു. റോയല്‍ കമ്മീഷന് ബോര്‍ഡ് മീറ്റിംഗില്‍ മുഹമ്മദ് ബിന്‍ സവല്മാന് പങ്കെടുത്തു.
മക്കയിലെ സഫ കൊട്ടാരത്തിലായിരുന്നു ഹറമില്‍ നടക്കുന്ന വികസന പദ്ധികളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട യോഗം. തീര്‍ഥാടകര്‍ക്കായി പുണൃനഗരിയില്‍ നടക്കുന്ന വികസന പദ്ധതികളുടെ മേല്‍നോട്ടം സൗദി റോയല്‍ കമ്മീഷനാണ്.
Discussion about this post