കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ഇരുപതിമായിരത്തോളം വിദേശികള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയതായി കണക്ക്. ഇഖാമ മാറ്റം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 16,626 പരാതികളാണ് കഴിഞ്ഞ വര്‍ഷം മാന്‍പവര്‍ അതോരിറ്റിക്ക് ലഭിച്ചത്.
തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അക്കാര്യം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കുവൈറ്റ് മാന്‍പവര്‍ അതോരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതവ്വ അറിയിച്ചു. തൊഴിലാളി ഒളിച്ചോടിയാല്‍ സ്‌പോണ്‍സര്‍ അശാല്‍ പോര്‍ട്ടല്‍ വഴിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
അതെസമയം തൊഴിലാളികള്‍ക്ക് സ്ഥാപനത്തിനെതിരെയും പരാതി നല്‍കാനാകും. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കൊണ്ട് വ്യാജ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നത് തടയാനാവുമെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post